മെറെന്‍ഗു സംഗീത പരിപാടിക്കിടെയായിരുന്നു അപകടം. രാഷ്ട്രീയ~കായിക മേഖലയില്‍ നിന്നും നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അപകടത്തില്‍ നിരവധി പേരെ കാണാതായി.
ചൊവ്വാഴ്ച രാത്രിയായിരുന്നു മേല്‍ക്കൂര തകര്‍ന്ന് അപകടമുണ്ടായത്. അപകട സമയം ക്ളബ്ബില്‍ എത്ര ആളുകളുണ്ടായിരുന്നെന്നതിന് വ്യക്തമായ കണക്കില്ല. 200 ല്‍ അധികം ആളുകളുള്ളതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തകര്‍ന്ന കെട്ടിടത്തിന് 50 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്നെന്നാണ് വിവരം. സിനിമ തീയേറ്റര്‍ പിന്നീട് നിശാ ക്ളബ്ബാക്കി മാറ്റുകയായിരുന്നു.
മോണ്ടെ ക്രിസ്ററിയിലെ വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ നെല്‍സി ക്രൂസ്, മുന്‍ എംഎല്‍ബി പിച്ചര്‍ ഓക്ടാവിയോ ഡോട്ടല്‍, ഡോമിനിക്കന്‍ ബേസ്ബോള്‍ താരം ടോണി എന്‍റിക് ബ്ളാങ്കോ കാബ്രേര എന്നിവര്‍ അപകടത്തില്‍ മരിച്ചതായി വിവരമുണ്ട്.

Comments: